
കോതമംഗലം: മൂവാറ്റുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പ്രൊഫ. ടി.ജെ. ജോസഫിനെ പുറത്താക്കിയ നടപടി വ്യാപക വിമര്‍ശനം നേരിടുന്നതിനിടെ പുറത്താക്കലിനെ ന്യായീകരിച്ച് കോതമംഗലം രൂപതയുടെ ഇടയലേഖനം. അധ്യാപകനെ പുറത്താക്കിയത് ന്യായീകരിക്കുന്ന ഇടയലേഖനം ഞായറാഴ്ച്ച രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിക്കും. കോതമംഗലം മെത്രാന് ജോര്‍ജ് പുന്നക്കോട്ടിലിന്റെ പേരിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. മതനിന്ദ ആരോപിച്ച് കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് നേരത്തെ സസ്പെന്‍ഷനിലായിരുന്നെങ്കിലും സസ്പെന്ഷന് കാലാവധി കഴിഞ്ഞപ്പോള്‍ മാനേജ്മെന്റ് പുറത്താക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്. ക്രൈസ്തവ സഭയില്‍ നിന്ന് തന്നെ പുറത്താക്കലിനെതിരെ അഭിപ്രായങ്ങള്‍ രൂപപ്പെടുകയും മഹാത്മാഗാന്ധി സര്‍വകലാശാല തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടും മാനേജ്മെന്റ് നടപടിയ്ക്കുള്ള പിന്തുണ പ്രഖ്യാപിക്കുന്നതാണ് ഇടയലേഖനം.
Read more ...
ശ്രീ .രഞ്ജിത് കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി സംവിധാനം ചെയ്ത " പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്", പ്രാഞ്ചിയേട്ടന് എന്ന ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.