
മുംബൈയില്‍ തീവ്രവാദികള്‍ എത്തിയതായി റിപ്പോര്‍ട്ട്
മുംബൈ: തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് വിദേശികള്‍ ഭീകരാക്രമണം നടത്താനായി മുംബൈയിലെത്തിയിട്ടുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്. പത്തുദിവസത്തെ ഗണേശോത്സവം ആഘോഷിക്കുന്ന മുംബൈയില്‍ ഇതിനെ തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പോലീസ് ഇവരുടെ രേഖാചിത്രങ്ങളും പുറത്തുവിട്ടു. ഖലീമുദീന്‍ ഖാന് (28), ഹാഫിസ് സരിഫ് (25) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവര്‍ക്ക് അല്‍ഖ്വെയ്ദയുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തുവിട്ടതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ജോയിന്റ് പോലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് പറഞ്ഞു. ഇവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനും മറ്റേയാള്‍ പാക് പൗരനുമാണെന്നും അദ്ദേഹം പറഞ്ഞു. ഗണേശോത്സവത്തിനിടെ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് മുംബൈയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.
Read more ...
ശ്രീ .രഞ്ജിത് കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി സംവിധാനം ചെയ്ത " പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്", പ്രാഞ്ചിയേട്ടന് എന്ന ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.