
ആത്മകഥയുടെ പ്രചാരണത്തിനെത്തിയ ടോണിബ്ലയറിന് മുട്ടയേറ്
ഡബ്ലിന്‍: ഈയിടെ പ്രകാശനം ചെയ്ത തന്റെ ആത്മകഥയുടെ പ്രചാരണാര്‍ഥം അയര്‍ലന്‍ഡിലെത്തിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലയറിന് മുട്ടേയേറ്. അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ പുസ്തകക്കടയില്‍ വായനക്കാര്‍ക്കായി ആത്മകഥയുടെ കോപ്പി ഒപ്പിട്ട് നല്‍കാനെത്തിയപ്പോഴാണ് ബ്ലയറെ യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ മുട്ടയും ചെരിപ്പുമായി നേരിട്ടത്. പോലീസ് ബ്ലയറിന്റെ രക്ഷക്കെത്തിയതിനാല് ഏറുകളൊന്നും അദ്ദേഹത്തിന്റെ ശരീരത്തില്‍ ഏറ്റില്ല. പുസ്തകശാലയ്ക്ക് മുന്നില്‍ മുന്നൂറോളം പേരാണ് ബ്ലയറിനെ കാത്തുനിന്നിരുന്നത്. പുസ്തകം പുറത്തിറങ്ങിയ ശേഷം ഇതാദ്യമായാണ് ബ്ലയര്‍ കോപ്പികളില്‍ ഒപ്പിട്ട് നല്‍കാനായി വായനക്കാര്ക്കടുത്തെത്തിയത്. ഇറാഖ്യുദ്ധം, സപ്തംബര്‍ 11നുണ്ടായ ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, തന്റെ പിന്‍ഗാമി ഗോര്‍ഡന്‍ ബ്രൗണുമായുള്ള അഭിപ്രായ വ്യത്യാസം തുടങ്ങിയവ ആത്മകഥയിലെ പ്രതിപാദ്യ വിഷയങ്ങളാണ്. വടക്കന്‍ അയര്‍ലന്‍ഡില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ബ്ലയര്‍ നടത്തിയ പരിശ്രമങ്ങളും ആത്മകഥയിലെ ഒരധ്യായമാണ്. 'ഒരു യാത്ര'....
Read more ...
Njan ... Njan mathramakunnu...: അര്‍ഥം
ഗര്‍ഭാവസ്ഥയില്‍ ഭ്രൂണമായ്.. പിന്നീട് കൈകാല്‍ മുളച്ചു ശിശുവായ് ധരണിയെ തൊട്ടനാള്‍ മുതല്‍ ഇവിടെ വരെ എന്നെയെത്തിച്ച കാലം - ...
സീറോ മലബാര്‍ വോയ്സ്: ഗാര്ലാന്ഡില് ഫാ ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.