
ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്തിനു ശ്രമം; ഒരാള്‍ അറസ്റ്റില്‍
ചെന്നൈ: ശ്രീലങ്കന്‍ തമിഴരെ ഓസ്ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥി അറസ്റ്റില്‍. ചന്ദ്രകാന്തന് (38) എന്ന ആളെയാണ് 'ക്യു' ബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. ശ്രീലങ്കന്‍ തമിഴരായ 53 പേരെ ജോലിക്കായി ഓസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു ശ്രമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രീലങ്കന്‍ തമിഴരെ ചന്ദ്രകാന്തന് കുറ്റാലത്ത് എത്തിച്ചു. ഇവിടെനിന്ന് അനധികൃതമായി അയയ്ക്കാനായിരുന്നു നീക്കം. ഒമ്പതു സ്ത്രീകളും അഞ്ചു കുട്ടികളും ഉള്‍പ്പെടെ 53 പേര് ഉണ്ടായിരുന്നു. ഇതില്‍ 23 പേര് അടുത്തകാലത്ത് ടൂറിസ്റ്റ് വിസയില്‍ ശ്രീലങ്കയില്‍ നിന്നു ചെന്നൈയില്‍ എത്തിയവരാണ്. മറ്റുള്ളവരെ സംസ്ഥാനത്തെ വിവിധ അഭയാര്‍ഥി ഇതര ക്യാമ്പുകളില്‍ നിന്നാണ് ചന്ദ്രകാന്തന് എത്തിച്ചത്. അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഏഴുപേരും ഉണ്ടായിരുന്നു. ചന്ദ്രകാന്തന് മൂന്നുലക്ഷം രൂപയാണ് ഓസ്ട്രേലിയയില്‍ ജോലി നേടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടത്. മുന്‍കൂര്‍ 10,000 രൂപ പലരും നല്കി. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്....
Read more ...
റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് ...
അബുദാബി ഷേക്ക് സായിദ് പള്ളിയില്‍ ഇപ്രാവശ്യം അഞ്ചര ലക്ഷം ആളുകള്‍ നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.