
താലിബാന് നേതാവിനെ അഫ്ഗാന് പ്രസിഡന്റ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു
കാബൂള്‍: അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി താലിബാന് നേതാവ് മുല്ല മുഹമ്മദ് ഒമറിനെ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. താലിബാന് വിഭാഗങ്ങളുടെ സമാന്തര ഭരണമാണ് അഫ്ഗാനില്‍ നടക്കുന്നത്. പല മേഖലകളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അഫ്ഗാന് സര്‍ക്കാരിന് വേണ്ടി യുഎസ്-നാറ്റോ സൈനിക സഖ്യമാണ് താലിബാനെതിരെ യുദ്ധം നടത്തുന്നത്. എന്നാല്‍ ചെറുത്തുനില്‍പ്പ് വര്‍ഷങ്ങള്‍ നീണ്ടുനിന്നിട്ടും താലിബാന് ശക്തി ഇല്ലാതാക്കാന്‍ കര്‍സായി സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് താലിബാന് നേതാവിനെ അദ്ദേഹം ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. താലിബാന് നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് ഹമീദ് കര്‍സായി പറഞ്ഞു. ബോംബ് സ്ഫോടനങ്ങളും അക്രമങ്ങളും നിര്‍ത്തണമെന്നും സാധാരണക്കാരായ സ്ത്രീകളേയും കുട്ടികളേയുമാണ് ഇത് കൂടുതലും ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more ...
Njan Viswasikilla Enik Pattilleda Ninte Lokath Njan Maathram Mathi "AS LONG AS AM ALIVE I WILL DIE FOR YOU". Posted by UNNI at 12:05 PM · Email This BlogThis! Share to Twitter Share to Facebook Share to Google Buzz ...
comment jar: കമന്റു ഭരണി: ജാതി സെന്‍സസ്സ് ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.