
പാകിസ്താനികള്‍ക്ക് സഹായാഭ്യര്‍ഥനയുമായി മഹാത്മാക്കളുടെ ചെറുമക്കള്‍
യുണൈറ്റഡ് നേഷന്‍സ്: പാകിസ്താനിലെ പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രണ്ട് മഹാത്മാക്കളുടെ കൊച്ചുമക്കള്‍ കൈകോര്‍ക്കുന്നു. മഹാത്മാഗാന്ധിയുടെ കൊച്ചുമകന് രാജ്മോഹന്‍ ഗാന്ധിയും പാകിസ്താന് മുസ്ലിംലീഗിന്റെ പ്രമുഖ നേതാവായിരുന്ന സര് അബ്ദുള്ള ഹാത്രണിന്റെ ചെറുമകനും യു.എന്നിലെ പാക് അംബാസഡറുമായ അബ്ദുള്ള ഹുസൈന് ഹാത്രണുമാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ രംഗത്തെത്തിയത്. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തെത്തിയ ഇരുവരും വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് ഉദാര സഹായം നല്‍കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മഹാത്മജി ഇന്ത്യയുടെ മാത്രം രാഷ്ട്രപിതാവല്ലെന്നും പാകിസ്താന്‍കാരുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുഴുവന്‍ ജനങ്ങളുടെയും രാഷ്ട്രപിതാവാണെന്നും ഹുസൈന് ഹാത്രണ് പറഞ്ഞു. പാക് സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ വലംകൈയായിരുന്ന മുത്തച്ഛന് അബ്ദുള്ള ഹാത്രണും മഹാത്മജിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധവും ഹുസൈന് അനുസ്മരിച്ചു.....
Read more ...
വ്യഥകള്‍...: മത പുരോഹിതര്‍ക്ക് ...
മനുഷ്യത്വത്തിന്റെ സംരക്ഷണഭടന്മാരാണ് തങ്ങളെന്ന് വീമ്പിളക്കുന്ന ക്രി. മത പുരോഹിതര്‍, മത ഭ്രാന്തന്മാരുടെ വെട്ടേറ്റ് തകര്‍ന്ന് ...
Njan ... Njan mathramakunnu...: അര്‍ഥം
സീറോ മലബാര്‍ വോയ്സ്: ഗാര്ലാന്ഡില് ഫാ ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.